Latest

ഇന്ത്യയുടെ വാക്സിന്‍ മതിയെന്ന് ശ്രീലങ്ക

“Manju”

ചൈനയുടെ സിനോഫാര്‍മിന്റെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്ന് അറിയിച്ച്‌ ശ്രീലങ്ക. 14 ദശലക്ഷം ആളുകള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്‍ മതിയെന്ന തീരുമാനത്തിലാണ് ശ്രീലങ്ക. ഇന്ത്യ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം.

‘ചൈനീസ് വാക്‌സിന്‍ സിനോഫോറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. തല്‍ക്കാലം ഇന്ത്യയുടെ വാക്സിന്‍ സ്വീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം. ചൈനയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കുന്ന നിമിഷം അത് രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണിക്കാം’- കാബിനറ്റ് സഹ വക്താവ് ഡോ. രമേശ് പതിരാന വ്യക്തമാക്കി.

14 ദശലക്ഷം പേര്‍ക്ക് കുത്തിവയ്‌പെടുക്കാന്‍ ഇന്ത്യന്‍ വാക്‌സിനെ ആശ്രയിക്കാന്‍ ശ്രീലങ്ക നിര്‍ബന്ധിതമാണെന്നും അദ്ദേഹം പറഞ്ഞു. 52.5 ദശലക്ഷം യുഎസ് ഡോളറിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നിന്ന് 10 ദശലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാന്‍ ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. തങ്ങളുടെ വാക്‌സിന്‍ ആരും സ്വീകരിക്കാത്തതിനാല്‍ ചൈന അത് വാങ്ങാന്‍ മറ്റ് രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

Related Articles

Back to top button