KeralaLatestThiruvananthapuram

നെടുമങ്ങാട്ട് 39 വാർഡുകളിലും ഓൺലൈൻ പoന കേന്ദ്രങ്ങൾ

“Manju”

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ 39 വാർഡുകളിലും നഗരസഭ ഓൺലൈൻ സാമൂഹ്യപഠനകേന്ദ്രങ്ങൾ ഒരുക്കുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഓൺലൈൻപoന സൗകര്യമില്ലെന്നറിയിച്ച 197 വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കുന്നതിനായാണ് 39 കേന്ദ്രങ്ങളിലായി കമ്യൂണിറ്റി ഹാളുകളിലും അംഗനാവാടികളിലും ടി.വി സ്ഥാപിക്കുന്നത്.

നഗരസഭതല ഉത്ഘാടനം ജൂൺ 9 ചൊവ്വാഴ്ച രാവിലെ 9 ന് ഗ്രാങ്കോട്ടുകോണം അംഗനാവാടിയിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ നിർവനിക്കും.സി.ദിവാകരൻ എം.എൽ.ഏ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർമാൻ ലേഖാവിക്രമൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.മധു, പി.ഹരികേശൻ നായർ ,ടി.ആർ .സു രേഷ്, ഗീതാകുമാരി, റഹിയാനത്ത് ബീവി, നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ, പട്ടികജാതി വികസന ആഫീസർ സമീറ എന്നിവർ പങ്കെടുക്കും.

Related Articles

Back to top button