IdukkiKerala

കൊറോണ ബാധിച്ച ഒരു വൈദികൻ കൂടി മരിച്ചു

“Manju”

ഇടുക്കി : മൂന്നാറിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കൊറോണ ബാധിച്ച് മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോ കുമാറാണ് മരിച്ചത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്തതിനെ തുടർന്ന് കൊറോണ ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം മൂന്നായി.

രോഗബാധയെ തുടർന്ന് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബിനോ കുമാർ. ഇതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം കൊറോണ പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും.

ഈ മാസം അഞ്ചിനാണ് സിഎസ്‌ഐ സഭാ വൈദികരുടെ നേതൃത്വത്തിൽ ധ്യാനം സംഘടിപ്പിച്ചത്. ധ്യാനത്തിൽ 480 ഓളം വൈദികർ പങ്കെടുത്തിരുന്നു. ഇതിൽ നൂറോളം പേർക്കാണ് കൊറോണ ബാധിച്ചത്.

രോഗം ബാധിച്ചതിനെ തുടർന്ന് അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇതിൽ രണ്ട് വൈദികരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Related Articles

Back to top button