IndiaLatest

ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

“Manju”

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ തപോവന്‍ തുരങ്കത്തിലൂടെയുളള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. റിഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. നദി തീരത്ത് നിന്ന് ആളുകളെ മാറ്റുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ച്‌ കൊണ്ടിരുന്ന വാഹനങ്ങളും യന്ത്രങ്ങളും അടിയന്തരമായി പ്രദേശത്ത് നിന്ന് മാറ്റികൊണ്ടിരിക്കുകയാണ്. തുരങ്കത്തിനകത്ത് രക്ഷാപ്രവര്‍ത്തനം നടത്തി കൊണ്ടിരുന്ന എല്ലാവരോടും പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വളരെയേറെ ദുഷ്‌ക്കരപ്പെട്ടാണ് തപോവന്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. മണ്ണും ചെളിയും നിര്‍മ്മാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് സിമന്റുമാണ് തപോവന്‍ തുരങ്കത്തില്‍ അടിഞ്ഞ് കൂടിയിരുന്നത്. വലിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ ഇത് നീക്കം ചെയ്യാന്‍ ആരഭിച്ചിട്ടും ഇതുവരെയും ടണലിന്റെ ടി പോയിന്റില്‍ എത്താനായിരുന്നില്ല. ഡ്രോണ്‍ ഉപയോഗിച്ച്‌ തുരങ്കത്തിനകത്തും ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ടണലിന് പുറത്തും നിരീക്ഷണം നടത്തുകയായിരുന്നു.

ഐ ടി ബി പി, കരസേന, ദുരന്തനിവാരണസേന എന്നിവരാണ് രക്ഷാപ്രവ‍ര്‍ത്തനം പ്രധാനമനായും നടത്തുന്നത്. വ്യോമസേനയുടെ ചിനൂക്ക്, എം ഐ 17 വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ വ്യോമമാര്‍ഗവും തെരച്ചില്‍ നടത്തുകയും രക്ഷാപ്രവ‍ര്‍ത്തകര്‍ക്കായി ഉപകരണങ്ങള്‍ എത്തിച്ച്‌ നല്‍കുകയും ചെയ്‌തിരുന്നു. പതിമൂന്ന് ഗ്രാമങ്ങള്‍ മേഖലയില്‍ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. പാലം തകര്‍ന്നതോടെ കരമാര്‍ഗം സ്ഥലത്തെത്താന്‍ വഴിയില്ല. അതിനാല്‍ വ്യോമമാര്‍​ഗം ഭക്ഷ്യവസ്‌തുക്കളും കുടിവെളളവും എത്തിക്കുകയാണ്

Related Articles

Back to top button