IndiaLatest

പ്രളയ് മിസൈലുകള്‍ വാങ്ങാന്‍ അനുമതി

“Manju”

ന്യൂഡല്‍ഹി: സൈന്യത്തിനായി 120 പ്രളയ് മിസൈലുകള്‍ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ചൈന, പാകിസ്താന്‍. അതിര്‍ത്തികളില്‍ വിന്യസിക്കാന്‍ ലക്ഷ്യമിട്ടാണ് ഇവ വാങ്ങുന്നത്‌. 150 മുതല്‍ 500 കിലോമീറ്റര്‍ വരെ പരിധിയുള്ളതാണ് പ്രളയ് മിസൈല്‍.

പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിലാണ് പ്രളയ് മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്. ചൈനയും പാകിസ്താനും നിലവില്‍. തന്ത്രപ്രധാന മേഖലകളില്‍ ബാലിസ്റ്റിക് മിസൈലുകളുണ്ട്‌. ശത്രുക്കള്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൊണ്ട് തടുക്കാന്‍ ഏറെ വെല്ലുവിളിയുള്ളതാണ് പ്രളയ് മിസൈല്‍.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.) ആണ്‌ മിസൈല്‍ വികസിപ്പിച്ചത്. 2015-ല്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്‍ദേശാനുസരണമാണ് മിസൈല്‍ പദ്ധതി ആരംഭിച്ചത്.

Related Articles

Back to top button