IndiaKeralaLatest

പാലായില്‍ കാപ്പനൊപ്പം – പി സി ജോര്‍ജ്

“Manju”

പൂ‌ഞ്ഞാര്‍: പാലായില്‍ മത്സരിച്ചാല്‍, മാണി സി കാപ്പന് പിന്തുണ നല്‍കുമെന്ന് പി സി ജോര്‍ജ്. കാപ്പനില്ലെങ്കില്‍ പാലായില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പി സി ജോര്‍ജ്ജ് പ്രഖ്യാപിച്ചു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി പോലും സുരക്ഷിതനല്ല. ഇടതുമുന്നണിക്ക് അവിടെ തുടര്‍ഭരണം കിട്ടാന്‍ നിലവില്‍ സാധ്യത ഏറെയാണെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കുന്നതില്‍ തീരുമാനം ആയിട്ടില്ല. യുഡിഎഫിന് കോട്ടയത്ത് മുന്നേറാന്‍ ജനപക്ഷത്തിന്‍റെ പിന്തുണവേണമെന്നും പൂ‌ഞ്ഞാറില്‍ കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച്‌ ജയിച്ച പി സി ജോര്‍ജ്ജ് പറയുന്നു.

Related Articles

Back to top button