IndiaKeralaLatest

ഭരണപക്ഷ എം.എല്‍.എ എത്തിയത് സൈക്കിളില്‍

“Manju”

 

ചെന്നൈ : ഇന്ധന വില വര്‍ധനയ്ക്കെതിരേ ഭരണപക്ഷ എം.എല്‍.എ.യുടെ പ്രതിഷേധം. പ്രതിഷേധ സൂചകമായി സൈക്കിളിലാണ് എം. എല്‍. എ നിയമസഭയിലെത്തിയത്.
എം.എല്‍.എ. തമിമുന്‍ അന്‍സാരിയാണ് ബജറ്റ് അവതരണത്തിനായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൈക്കിളിലെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. ചിഹ്നത്തില്‍ മത്സരിച്ച്‌ വിജയിച്ച മൂന്ന് സഖ്യകക്ഷി എം.എല്‍.എ.മാരില്‍ ഒരാളാണ് തമിമുന്‍ അന്‍സാരി.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച്‌ വിജയിച്ച സഖ്യകക്ഷി എം.എല്‍.എ. ഇന്ധനവിലയ്ക്കെതിരേ പരസ്യപ്രതിഷേധവുമായി എത്തിയെങ്കിലും ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ തയ്യാറായിട്ടില്ല.

Related Articles

Back to top button