InternationalLatest

ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു

“Manju”

Image result for ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു

ശ്രീജ.എസ്

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെതുടര്‍ന്ന് വിമര്‍ശന വിധേയനായ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു. തന്റെ പ്രസ്താവനക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. അനുയോജ്യമല്ലാത്ത എന്റെ പ്രസ്താവന പ്രശ്നങ്ങള്‍ക്ക് കാരണമായി. ആത്മാര്‍ഥമായും ഞാന്‍ ക്ഷമ ചോദിക്കുന്നു- അദ്ദേഹം പറഞ്ഞു.
”ജൂലൈ മുതല്‍ ഒളിമ്പിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് എനിക്കുണ്ട്.” – വെള്ളിയാഴ്ച നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.’ മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു. അവര്‍ക്ക് ചുരുക്കി സംസാരിക്കാനറിയില്ല’ എന്ന മോറിയുടെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്.

ജപ്പാനിലും പുറത്തും പ്രസ്താവനക്കെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മോറിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി 1,50,000പേരുടെ ഒപ്പ് ശേഖരണം നടന്നിരുന്നു. രാജി വെക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ടോക്യോ സിറ്റി ഗവര്‍ണറടക്കം പ്രമുഖരും രംഗത്തെത്തി.

Related Articles

Back to top button