India

കോവിഡ് അവലോകന യോഗം നടത്താൻ തീരുമാനിച്ച് പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ അവലോകന യോഗം വിളിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം വിളിച്ചത്. എട്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.

അസം, നാഗാലാന്റ് ത്രിപുര, സിക്കിം, മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാകും വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുക. രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർദ്ധിച്ചിരിക്കുകയാണ് എന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

മണിപ്പൂർ, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യം തുടർന്നാൽ ഒക്ടോബർ അവസാനം അല്ലെങ്കിൽ നവംബർ ആദ്യം മൂന്നാം തരംഗം ആരംഭിക്കും എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനുളള മുന്നൊരുക്കവും യോഗത്തിൽ ചർച്ചയാകും.

Related Articles

Back to top button