IndiaLatest

ബിരുദ അഡ്മിഷന്‍ റദ്ദാക്കിയാല്‍ മുഴുവന്‍ ഫീസും തിരികെ നല്‍കണം

“Manju”

ന്യൂഡല്‍ഹി : ഒക്ടോബര്‍ 31നു മുന്‍പു ബിരുദ അഡ്മിഷന്‍ റദ്ദാക്കിയാല്‍ മുഴുവന്‍ ഫീസും തിരിച്ചു നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു യുജിസി നിര്‍ദേശം നല്‍കി. ഡിസംബര്‍ 31നു മുന്‍പാണു റദ്ദാക്കുന്നതെങ്കില്‍ 1000 രൂപ കുറച്ച്‌ ബാക്കി തിരികെ നല്‍കണമെന്നും യുജിസി സെക്രട്ടറി പ്രഫ. രജനീഷ് ജെയിന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കയച്ച കത്തില്‍ നിര്‍ദേശിച്ചു.

ജെഇഇ മെയിന്‍, നീറ്റ് ഉള്‍പ്പെടെ വിവിധ ബിരുദ പ്രവേശന പരീക്ഷകളുടെ ഫലം വരാനിരിക്കെ, പല വിദ്യാര്‍ഥികളും താല്‍ക്കാലിക അഡ്മിഷന്‍ എടുത്തിട്ടുണ്ട്. പ്രവേശന പരീക്ഷാ ഫലം വരുന്നതോടെ സ്ഥാപനം മാറുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസകരമാണു നിര്‍ദേശം.

അഡ്മിഷന്‍ നടപടികള്‍ ഒക്ടോബര്‍ അവസാനം വരെ നീളുമെന്നും 2022-23 ലേതു പ്രത്യേക സാഹചര്യമായി പരിഗണിച്ച്‌ ഫീസ് ഉള്‍പ്പെടെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നുമാണു നിര്‍ദേശം. കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുതെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

Related Articles

Back to top button