IndiaLatest

ഗാന്ധി കുടുംബത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ നിര്‍മല സീതാരാമന്‍

“Manju”

ന്യൂഡല്‍ഹി; പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമാന്‍. അമ്മയും മകനും പാര്‍ട്ടി നടത്തുമ്പോള്‍ മകളും മരുമകനും ചേര്‍ന്ന് പണമുണ്ടാക്കുകയാണെന്ന് നിര്‍മല സീതാരാമന്‍ ആരോപിച്ചു. രാഹുലിന്റെ നമ്മള്‍ രണ്ട് നമുക്ക് രണ്ട് പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ രണ്ട് നമുക്ക് രണ്ട് എന്നതിന്റെ അര്‍ഥം രണ്ട് പേര്‍ പാര്‍ട്ടിനടത്തുന്നു. മറ്റ് രണ്ട് പേര്‍ മകളും മരുമകനും അവരെ നോക്കുന്നു എന്നാണ്. നമുക്കത് വേണ്ട. ഒരു വര്‍ഷത്തിനിടെ അമ്പത് ലക്ഷം തെരുവ് കച്ചവക്കാര്‍ക്കാണ് നാം പതിനായിരം രൂപ വെച്ച്‌ നല്‍കിയത്. അവര്‍ ആരുടേയും ഉറ്റമിത്രമല്ലനിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയാണ് നിര്‍മല സീതാരാമന്‍ രാഹുലിനെയുെ കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ചത്. ബജറ്റ് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ധനമന്ത്രി തള്ളി. ദീര്‍ഘകാല അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിഷ്ടകരണങ്ങള്‍ കൊണ്ടുവരുന്നതെന്നും ആത്മനിര്‍ഭര്‍ ഭാരതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല വ്യക്തമാക്കി.

തങ്ങളുടെസുഹൃത്തുക്കള്‍ രാജ്യത്തെ സാധാരണ ജനങ്ങളാണ്. എവിടെയാണ് കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ അവര്‍ ജനം നിരാകരിച്ച ഒരു പാര്‍ട്ടിയുടെ നിഴലില്‍ ഒളിച്ചിരിക്കുകയാണ്. അവര്‍ ടെണ്ടറുകള്‍ ഇല്ലാതെയാണ് തുറമുഖങ്ങള്‍ സ്വകാര്യ കമ്ബനികള്‍ക്ക് കൈമാരിയതെന്നും മന്ത്രി ആരോപിച്ചു. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം വ്യാജ ആരോപണങ്ങളാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും നിര്‍മല കുറ്റപ്പെടുത്തി.

Related Articles

Back to top button