IndiaKeralaLatest

ചൈനയ്ക്ക് ഭൂമി നല്‍കിയതാരെന്ന് മുത്തച്ഛനോട് ചോദിക്കാൻ രാഹുൽ ഗാന്ധിയോട്‌ – ആഭ്യന്തരസഹമന്ത്രി

“Manju”

 

ഡല്‍ഹി: ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ആരാണ് ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് നല്‍കിയതെന്ന് അദ്ദേഹം തന്റെ മുത്തച്ഛനോട് (ജവഹര്‍ലാല്‍ നെഹ്രു) ചോദിക്കണം. അപ്പോള്‍ അദ്ദേഹത്തിന് ഉത്തരം ലഭിക്കുമെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു.
ആരാണ് ദേശസ്‌നേഹിയെന്നും ആര്‍ക്കാണ് ദേശസ്‌നേഹമില്ലാത്തതെന്നും പൊതുജനത്തിന് നന്നായി അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭൂപ്രദേശം പ്രധാനമന്ത്രി എന്തിന് ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന് ചോദിച്ച രാഹുല്‍ ഇത് നൂറു ശതമാനവും ഭീരുത്വമാണെന്നും പറഞ്ഞു. ‘പ്രധാനമന്ത്രി ഒരു ഭീരുവാണ്. ചൈനയ്ക്കെതിരേ നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതാണ് വസ്തുത.
നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം  ചൈനയ്‌ക്കെതിരേ നിലകൊളളാന്‍ തയ്യാറാണ്. വ്യോമസേന തയ്യാറാണ്, നാവികസേന തയ്യാറാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല.’ രാഹുല്‍ പറഞ്ഞു.

Related Articles

Back to top button