IndiaLatest

പുൽവാമ ഭീകരാക്രമണം: വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ആദരവർപ്പിച്ച് അമിത് ഷാ

“Manju”

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവർപ്പിച്ച് കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ. 2019ൽ നടന്ന ഭീകരമായ പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികളെ നമിക്കുന്നു. അവരുടെ അസാധാരണമായ ധൈര്യവും പരമമായ ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് രണ്ട് വർഷം തികയുകയാണ്. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ, കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ സൈനികർക്ക് ആദരവ് അർപ്പിച്ചെത്തിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ ഒരിക്കലും ഇന്ത്യ മറക്കില്ലെന്നാണ് രാജ് നാഥ് സിംഗ് അടക്കമുള്ളവർ കുറിച്ചത്.

സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ 2019 ഫെബ്രുവരി 14നാണ് പുൽവാമജില്ലയിൽ വച്ച് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 78 വാഹനവ്യൂഹങ്ങളിലായി 2547 സിആർപിഎഫ് ജവാന്മാരടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 40 ജവാന്മാരാണ് വീരമൃത്യുവരിച്ചത്.

Related Articles

Back to top button