IndiaLatest

ഉത്തര്‍പ്രദേശ്​ ആരോഗ്യമന്ത്രിക്ക്​ കോവിഡ്

“Manju”

ശ്രീജ.എസ്

ലഖ്​നോ: ഉത്തര്‍പ്രദേശ്​ ​ആരോഗ്യമന്ത്രി ജയ്​ പ്രതാപ്​ സിങ്ങിന്​ ​ കോവിഡ്​ 19 സ്ഥിരീകരിച്ചു. വെള്ളിയാഴ്​ചയാണ്​ അദ്ദേഹത്തിന്‍െറ പരിശോധന ഫലം പുറത്ത്​ വന്നത്​. തുടര്‍ന്ന്​ അദ്ദേഹം വീട്ടുനിരീക്ഷണത്തില്‍ പോയി. മന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. ഇതിന്‍െറ ഫലം ശനിയാഴ്​ച ലഭിക്കുമെന്നാണ്​ സൂചന.

ചെറിയ പനി കണ്ടതിനെ തുടര്‍ന്ന്​ ജയ്​ പ്രതാപ്​ സിങ്ങിന്‍െറ സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു. ട്രൂനാറ്റ്​ ടെസ്​റ്റില്‍ കോവിഡ്​ പോസറ്റീവായെന്ന്​ വ്യക്​തമായത്. മന്ത്രിയുടെ സാമ്പിളുകള്‍ വിദഗ്​ധ പരിശോധനക്കായി ലഖ്​നോവിലെ കെ.ജി.എം.യു ലാബിലേക്ക്​​ അയച്ചിട്ടുണ്ട്​. ഇതിന്‍െറ ഫലം വെള്ളിയാഴ്​ച വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ്​ പ്രതീക്ഷ.

Related Articles

Back to top button