IndiaInternationalLatest

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ മെക്‌സിക്കോയിലെത്തി

“Manju”

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത കൊറോണ പ്രതിരോധ വാക്‌സിൻ മെക്‌സിക്കോയിലെത്തി. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്‌സിനാണ് ഇന്ത്യ മെക്‌സിക്കോയ്ക്ക് നൽകിയത്.

ഇന്ത്യയുടെ സൗഹൃദത്തിന്റെ പ്രതിഫലനമാണ് വാക്‌സിനെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വാക്‌സിൻ കയറ്റി അയച്ച ശേഷം ട്വിറ്ററിൽ കുറിച്ചു.

വാക്‌സിൻ സ്വീകരിച്ച ശേഷം മെക്‌സിക്കൻ പ്രതിനിധി മാർക്കേലോ ഇബ്രോഡ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാനായി ഇന്ത്യ നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. മെക്‌സിക്കോയ്ക്ക് ലഭിച്ച ഏറ്റവും വലിയ വാക്‌സിൻ ഡോസുകളാണിത്. രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിനേഷൻ ആരംഭിക്കാൻ ഇത് വളരെയേറെ സഹായകമാകും. മാർക്കെലോ ഇബ്രാഡ് ട്വിറ്ററിൽ കുറിച്ചു.

മെക്‌സിക്കോയും ഇന്ത്യയും സൗഹൃദ രാജ്യങ്ങളാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നിരവധി രാജ്യങ്ങൾക്കാണ് വാക്‌സിൻ മൈത്രിയുടെ ഭാഗമായി ഇന്ത്യ വാക്‌സിനുകൾ കയറ്റുമതി ചെയ്തത്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലദ്വീപ് എന്നിങ്ങനെ നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനോടകം വാക്‌സിൻ വിതരണം ചെയ്തു കഴിഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ തന്നെ ഇന്ത്യ ഒരു വാക്‌സിൻ ഹബ്ബായി മാറിയിരിക്കുകയാണ്.

Related Articles

Back to top button