IndiaLatest

തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഗുജറാത്ത് മുഖ്യമന്ത്രിക്ക് ബോധക്ഷയം

“Manju”

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് റാലിയി​ല്‍ സംസാരി​ക്കവെ വേദിയില്‍ ബോധരഹിതനായി വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തി​കരമെന്ന് ഡോക്ടര്‍മാര്‍. നി​ലവി​ല്‍ അദ്ദേഹത്തി​ന്റെ ആരോഗ്യത്തിന് ഒരുവിധ പ്രശ്‌നങ്ങളുമില്ലെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. അദ്ദേഹം ഉടന്‍തന്നെ ആശുപത്രി വിട്ടേക്കും എന്നാണ് റിപ്പോര്‍ട്ട്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വിജയ് രൂപാണി ബോധരഹിതനായി വീണത്. വഡോദരയിലെ നിസാംപുര മേഖലയിലെ റാലിക്കിടെയായിരുന്നു സംഭവം. പ്രഥമശുശ്രൂഷ നല്‍കിയശേഷം അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെലികോപ്റ്ററിലാണ് വഡോദരയില്‍ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ ബന്ധപ്പെടുകയും രൂപാണിയുടെ ആരോഗ്യത്തെക്കുറിച്ച്‌ അന്വേഷിക്കുകയും ചെയ്തിരുന്നു. ഈ മാസം 21,28 തീയതികളിലാണ് സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.

Related Articles

Back to top button