IndiaKeralaLatest

ജോസ് കെ മാണി പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും

“Manju”

തിരുവനന്തപുരം :ഇടതുമുന്നണിയില്‍ പതിമൂന്ന് സീറ്റുകള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങി ജോസ് കെ മാണി. കോട്ടയം ജില്ലയില്‍ ആറ് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ ആണ് കേരള കോണ്‍ഗ്രസ് എം നീക്കം. ചര്‍ച്ചകള്‍ക്കായി നാളെ കോട്ടയത്ത് സ്റ്റിയറിംഗ് കമ്മറ്റി യോഗം ചേരും.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മണി സി കാപ്പന്‍ പാലായില്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് ഇടത് മുന്നണിയില്‍ സീറ്റുകള്‍ ഉറപ്പാക്കാനുള്ള ജോസ് കെ മാണിയുടെ നീക്കം. 13 സീറ്റുകളാണ് ആവശ്യം.
കോട്ടയം ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച ആറു സീറ്റുകളിലും അവകാശവാദമുണ്ട്. പാലായ്ക്ക് പുറമേ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവ ആവശ്യപ്പെടും.
എറണാകുളം ജില്ലയില്‍ അങ്കമാലിയോ പെരുമ്ബാവൂരോ വേണമെന്ന് ആവശ്യം. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയ്ക്ക് പുറമെ തിരുവമ്പാടിയിലും കണ്ണുണ്ട്. റാന്നി, ഇരിങ്ങാലക്കുട, തൊടുപുഴ, ഇടുക്കി എന്നിവ കൂടാതെ കുട്ടനാട് സീറ്റും ലഭിക്കണമെന്നാണ് പാര്‍ട്ടി ആവശ്യം .

Related Articles

Back to top button