IndiaInternationalLatest

പരിസ്ഥിതി രക്ഷയ്ക്ക് ഇന്ത്യ നിർണ്ണായകം ; യു.എൻ പരിസ്ഥിതി കോൺഫറൻസ് അദ്ധ്യക്ഷൻ

“Manju”

ന്യൂഡൽഹി: ആഗോളതലത്തിലെ പരിസ്ഥിതി സംരക്ഷണ പരിശ്രമങ്ങളിൽ ഇന്ത്യയുടെ പങ്ക് നിർണ്ണായകമെന്ന് യു.എൻ. ചർച്ചകൾക്കായി യു.എൻ പ്രതിനിധി ഇന്ത്യയിലെത്തി. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ അലോക് ശർമ്മയാണ് ഇന്ത്യയിലെത്തിയത്.  ഐക്യരാഷ്ട്ര സഭയുടെ 26-ാമത് പരിസ്ഥിതി സമ്മേളനത്തിന്റെ അദ്ധ്യക്ഷനെന്ന നിലയിലാണ് അലോകിന്റെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും അലോക് ചർച്ച നടത്തും.

പരിസ്ഥിതി സമ്മേളനം ഫലപ്രദമായി പൂർത്തീകരിക്കാൻ ഇന്ത്യയുടെ പങ്ക് ഏറെ സുപ്രധാനമാണെന്നാണ് യു.എൻ പരിസ്ഥിതി വിഭാഗത്തിന്റെ കണക്കുകൂട്ടൽ. ഇന്ത്യയും ബ്രിട്ടണും തമ്മിൽ പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്താനുദ്ദേ ശിക്കുന്ന സംയുക്ത പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടത്തും.

പരിസ്ഥിതി സംരക്ഷണത്തിലും സൗരോർജ്ജമടക്കമുള്ള പാരമ്പര്യേതര ഊർജ്ജോൽപ്പാദന രംഗത്തും ഇന്ത്യയുടെ ഗവേഷണങ്ങളും മുന്നേറ്റവും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും എടുത്തു പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിശ്രമങ്ങളെ സഭ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും നരേന്ദ്രമോദിയുടെ സമഗ്രമായ ലോക വീക്ഷണത്തെ പുകഴ്ത്തിയിരുന്നു.

Related Articles

Back to top button