InternationalLatest

നെയ്മറിനെ പോലെയുള്ള താരങ്ങളെ റഫറിമാര്‍ കൂടുതല്‍ സംരക്ഷിക്കണം

“Manju”

ശ്രീജ.എസ്

പി.എസ്.ജി സൂപ്പര്‍ സ്റ്റാര്‍ നെയ്മറിനെ പോലെയുള്ള താരങ്ങളെ റഫറിമാര്‍ കൂടുതല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി ബാഴ്‌സലോണ പരിശീലകന്‍ റൊണാള്‍ഡോ കോമാന്‍. ബാഴ്‌സലോണക്കെതിരായ പി.എസ്.ജിയുടെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നെയ്മര്‍ കളിക്കാന്‍ ഇല്ലാത്തത് നിരാശയുളവാക്കുന്നതാണെന്നും ബാഴ്‌സലോണ പരിശീലകന്‍ പറഞ്ഞു

നെയ്മര്‍, റൊണാള്‍ഡോ, മെസ്സി എന്നിവരെ റഫറിമാര്‍ കൂടുതല്‍ സംരക്ഷിക്കണമെന്നും കാരണം ഇത്തരത്തിലുള്ള താരങ്ങള്‍ ഉള്ളതുകൊണ്ടാണ് നമ്മള്‍ ഫുട്ബോള്‍ ആസ്വദിക്കുന്നതെന്നും കോമാന്‍ പറഞ്ഞു.പി.എസ്.ജി ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായി പ്രതിരോധ താരം ജെറാഡ് പികെ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ബാഴ്‌സലോണ പരിശീലകന്‍ പറഞ്ഞു.

Related Articles

Back to top button