KeralaLatestThiruvananthapuram

പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കില്ല

“Manju”

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കില്ല. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഓഫ് ലൈന്‍ ക്ലാസുകള്‍ ഒട്ടും നടന്നില്ലെന്നിരിക്കെ കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ലാസുകള്‍ കൊവിഡ് സാഹചര്യത്തില്‍ നടക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം.

സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് 380, ഹ്യുമാനിറ്റീസില്‍ 280 ഇങ്ങനെ കലാ, കായിക മേളകള്‍ക്കും ക്ലബ് ആക്ടിവിറ്റികള്‍ക്കുമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

Related Articles

Back to top button