IndiaLatest

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരം വന്ദേഭാരത്

“Manju”

ചെന്നൈ: തിരക്കേറിയ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരം വന്ദേഭാരത് ഓടിക്കാന്‍ പദ്ധതിയിടുന്നു. റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള റിസര്‍ച്ച്‌ ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്‌ഒ) ആണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കന്നത്. നിലവിലുള്ള ടിക്കറ്റ് നിരക്കായിരിക്കും പുതിയ വന്ദേഭാരതിലും ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നിലവിലുള്ള സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ല. മണിക്കൂറില്‍ ശരാശരി 90 കി.മീ വേഗത്തിലോടിക്കുന്നതിനാല്‍ യാത്രാസമയം കുറയും. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ സമാന സാങ്കേതികവിദ്യ തന്നെയായിരിക്കും ഈ ട്രെയിനുകളിലുമുണ്ടാവുക. എന്നാല്‍ കോച്ചുകളില്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടാകും. ദീര്‍ഘദൂര വണ്ടികളായതിനാല്‍ സ്ലീപ്പര്‍ കോച്ചുകളുള്ളവയായിരിക്കും നിര്‍മ്മിക്കുക.

തുടക്കത്തില്‍ ദക്ഷിണ റെയില്‍വേയിലാണ് പദ്ധതി നടപ്പാക്കുക. മറ്റു സോണുകളിലെ വന്ദേഭാരത് ട്രെയിനുകളെ അപേക്ഷിച്ച്‌ റെയില്‍വേക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത് ദക്ഷിണ റെയില്‍വേയിലെ ട്രെയിനുകളില്‍ നിന്നാണ്. ആദ്യഘട്ടത്തില്‍ ചെന്നൈതിരുവനന്തപുരം മെയില്‍, ചെന്നൈമംഗളൂരു മെയില്‍, ചെന്നൈആലപ്പുഴ എക്‌സ്പ്രസ്, എഗ്മോര്‍ഗുരുവായൂര്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്ക് പകരമായിരിക്കും വന്ദേഭാരത് ഓടിക്കുക.

Related Articles

Back to top button