KeralaLatest

ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭ ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചു.

“Manju”

ശാന്തിഗിരി : ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശസഭയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ആരംഭിച്ചു. ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.00 മണിക്ക് ആരംഭിച്ച യോഗം വൈകിട്ട് 6.00 മണിക്ക് സമാപിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ മാറിവന്നതിനുശേഷമുള്ള ആദ്യപൊതുയോഗമാണ് ഇത്. കോവിഡാനന്തരം ആശ്രമം ബ്രാഞ്ചുകളിലും ഏരിയ ഓഫീസുകളിലും വരുത്തിയിട്ടുള്ള മാറ്റങ്ങളും, ആശ്രമം യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളും മീറ്റിംഗില്‍ വിലയിരുത്തും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിക്കും. ആശ്രമം ബ്രാഞ്ചുകളുടെ ചുമതല വഹിക്കുന്ന ഹോഡ്, ഇന്‍ചാര്‍ജ് തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.

Related Articles

Back to top button