IndiaLatest

റിപ്പബ്ലിക് ദിനം; രാജ്പത്തില്‍ സുരക്ഷ ഉറപ്പിക്കാന്‍ ഐടിബിപി

“Manju”

റിപ്പബ്ലിക് ദിനം; രാജ്പത്തിൽ സുരക്ഷ ഉറപ്പിക്കാന്‍ ഐടിബിപി

ശ്രീജ.എസ്

ഡല്‍ഹി ;റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്പത്തില്‍ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് കെ 9 ടീമിനാണ് ഇക്കുറി സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.

ഡല്‍ഹി പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഐടിബിപി ഉദ്യോഗസ്ഥര്‍ സുരക്ഷ ചുമതലയേറ്റെടുത്തത്. ഇന്ത്യ ഗേറ്റ് മുതല്‍ രാജ്പത്ത് വരെയുള്ള പരിസരത്ത് സുരക്ഷ ഉറപ്പാക്കുന്നതിന് പുറമേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button