InternationalLatest

അഫ്ഗാനിസ്താനിലേക്ക് 5,00,000 കോവാക്സിന്‍ നല്‍കി ഇന്ത്യ

“Manju”

അഫ്ഗാനിസ്താനിലേക്ക് 5,00,000 ഡോസ് കോവാക്സിന്‍ വാക്സിന്‍ അയച്ച്‌ ഇന്ത്യ. ശനിയാഴ്ച കാബൂളിലെ ഇന്ദിര ഗാന്ധി ആശുപത്രിക്ക് വാക്സിന്‍ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇതിനോടകം തന്നെ 50,000 ടണ്‍ ഗോതമ്ബും മരുന്നുകളും പാകിസ്താന്‍ വഴി റോഡ്മാര്‍ഗം അഫ്ഗാനില്‍ എത്തിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

“വരുന്ന ആഴ്ചകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍, വൈദ്യ സഹായം ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങള്‍ നല്‍കും. ഇവ സുഗമമായി അഫ്ഗാനില്‍ എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭാ ഏജന്‍സികളുമായി നിരന്തരം ചര്‍ച്ച നടത്തി വരികയാണ്.” – വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button