KeralaLatest

വൃക്കവില്‍പ്പന; ക്രൈം ബ്രാഞ്ച്‌ അന്വേഷണം തുടങ്ങി

“Manju”

അമ്പലപ്പുഴ: തീരദേശം കേന്ദ്രീകരിച്ചു നടക്കുന്ന വൃക്കക്കച്ചവടങ്ങളെക്കുറിച്ച്‌ ക്രൈം ബ്രാഞ്ച്‌ അന്വേഷണമാരംഭിച്ചു. അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ പതിനാലാം വാര്‍ഡ്‌ കേന്ദ്രീകരിച്ചു വൃക്കവ്യാപാരം പൊടിപൊടിക്കുന്നതിനിടെയാണിത്‌.

തീരദേശത്തെ നിരവധി വനിതകള്‍ ഇതിനകം വൃക്ക വിറ്റുകഴിഞ്ഞു. പെണ്‍മക്കളുടെ വിവാഹം, വീടു നിര്‍മാണം തുടങ്ങിയവയ്‌ക്കു വേണ്ടിയാണ്‌ ഭൂരിഭാഗംപേരും വൃക്ക നല്‍കാന്‍ തയാറാകുന്നത്‌. പ്രദേശവാസിയായ ഏജന്റ്‌ മുഖേനയാണ്‌ വില്‍പ്പന. എറണാകുളത്തെ രണ്ടും തൃശൂരിലെ പ്രമുഖ ആശുപത്രിയിലുമാണ്‌ ശസ്‌ത്രക്രിയ. പരമാവധി ഏഴുലക്ഷം രൂപയ്‌ക്കാണ്‌ സ്‌ത്രീകള്‍ വൃക്ക വില്‍ക്കുന്നത്‌. അവയവം പണം വാങ്ങി നല്‍കുന്നത്‌ കുറ്റകരമാണെന്നിരിക്കെയാണിത്‌.

Related Articles

Back to top button