IndiaLatest

ഛത്രപതി ശിവാജി ജയന്തിയില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഛത്രപതി ശിവാജി ജയന്തിയില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതമാതാവിന്റെ അമരനായ പുത്രന് ശതകോടി നമസ്‌കാരമെന്നാണ് പ്രധാനമന്ത്രി ജന്മദിന സന്ദേശത്തില്‍ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നിരിക്കുന്നത്.

തന്റെ അസാമാന്യവും അതുല്യവുമായ ധീരതയ്ക്കുമൊപ്പം തന്റെ അനിതര സാധാരണമായ ബുദ്ധിവൈഭവത്താല്‍ രാജ്യത്തെ അടിമത്തത്തില്‍ നിന്നും രക്ഷിച്ചു. അദ്ദേഹത്തിന്റെ വീരഗാഥകള്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് യുഗങ്ങളോളം പ്രേരണ നല്‍കിക്കൊണ്ടേയിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാള്‍ ആശംസയായി പറഞ്ഞു.

Related Articles

Back to top button