IndiaKeralaLatest

മഹാരാഷ്​ട്രയില്‍ കോവിഡ്​ പിടിമുറുക്കുന്നു

“Manju”

മുംബൈ: മഹാരാഷ്​ട്രയില്‍ വീണ്ടും കോവിഡ്​ പിടിമുറുക്കുന്നു. ആരോഗ്യമന്ത്രി രാജേഷ്​ തോപെക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. തന്റെ ആരോഗ്യനില തൃപ്​തികരമാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും രാജേഷ്​ തോപെ  അറിയിച്ചു. ജലമന്ത്രിയും മഹാരാഷ്​ട്ര എന്‍.സി.പി അധ്യക്ഷനുമായ ജയന്ത്​ പട്ടീലിന്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചു.
അതേസമയം സംസ്​ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ്​ വീണ്ടും പിടിമുറുക്കുന്നതായും വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവിദഗ്​ധര്‍ അറിയിച്ചു. വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ വൈറസ്​ വ്യാപന തോത്​ അറിയാന്‍ കഴിയുമെന്നും മെഡിക്കല്‍ എജൂക്കേഷന്‍ ഡയറക്​ടര്‍ ഡോ. ടി.പി. ലഹാനെ എന്‍.ഡി.ടി.വിയോട്​ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ മഹാരാഷ്​ട്രയില്‍ കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിരുന്നു.​ വ്യാഴാഴ്​ച 5,427 കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 75 ദിവസത്തെ ഇടവേളക്ക്​ ശേഷമാണ്​ ഇത്രയും അധികം കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. മുംബൈയില്‍ മാത്രം 736 കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തതോടെ നഗരത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
അമരാവതി, അകോല, യവത്​മാല്‍ എന്നീ ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ കൊറോണ വൈറസിന്റെ ബ്രിട്ടീഷ്​, ദക്ഷിണാഫ്രിക്കന്‍ വ​കഭേദങ്ങള്‍ ക​െണ്ടത്തി. നാലുപേര്‍ക്കാണ്​ ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയത്​. ബ്രിട്ടീഷ്​ വകഭേദം ഒരാള്‍ക്കും.

Related Articles

Back to top button