IndiaLatest

ഒന്നും അറിയില്ലെങ്കില്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതിയാല്‍ മതി

“Manju”

Image result for ഒന്നും അറിയില്ലെങ്കില്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതിയാല്‍ മതി

ശ്രീജ.എസ്

ന്യൂഡല്‍ഹി : പരീക്ഷയ്ക്ക് ഒന്നും അറിയില്ലെങ്കില്‍ ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതിയാല്‍ മതിയെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്ന വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍(ഡിഒഇ) ഉദിത് റായിയാണ് പ്ലസ് ടു പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കിയത്. അതെസമയം വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഉദിത് റായി ഉപദേശം നല്‍കുന്നത്. ചോദ്യത്തിന്റെ ഉത്തരമറിയില്ലെങ്കില്‍ എന്തെങ്കിലും എഴുതിയാല്‍ മതിയെന്നും മാര്‍ക്ക് കിട്ടുമെന്നുമാണ് ഉദിത് റായി പറയുന്നത്. ഉത്തരമെഴുതേണ്ട സ്ഥലം ഒഴിച്ചിടരുത്. ചോദ്യം അതുപോലെ പകര്‍ത്തിയെഴുതിയാലും മതി. ഉത്തരത്തിന്റെ സ്ഥാനത്ത് എന്ത് എഴുതിയാലും മാര്‍ക്ക് നല്‍കുമെന്ന് അദ്ധ്യാപകര്‍ തന്നോട് പറഞ്ഞിട്ടുള്ളതായും ഉദിത് റായി അറിയിച്ചു.

Related Articles

Back to top button