KeralaLatest

ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍

“Manju”

Image result for ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍

ശ്രീജ.എസ്

തിരുവനനന്തപുരം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ച പൂര്‍ത്തിയായി. ചര്‍ച്ചയില്‍ സന്തോഷമുണ്ടെന്നും ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ചയ്‌ക്ക് ശേഷം പ്രതികരിച്ചു. പ്രശ്‌നങ്ങളെല്ലാം ഗവര്‍ണറെ ബോദ്ധ്യപ്പെടുത്താനായെന്നും അവര്‍ പറഞ്ഞു.

അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി. വിഷയത്തില്‍ തന്നാലാകുന്നതെല്ലാം ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയേ‌റ്റ് പടിക്കല്‍ 48 മണിക്കൂര്‍ ഉപവാസം നടത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍ അവസരമൊരുക്കിയപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗവര്‍ണറെ കാണാന്‍ സാധിച്ചത്.

Related Articles

Back to top button