IndiaLatest

കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഇടനിലക്കാരെ അനുവദിക്കില്ല

“Manju”

ന്യൂദല്‍ഹി: കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി കര്‍ഷകര്‍ക്ക് സംഭരിക്കുന്ന വിളകളുടെ വില നല്‍കമെന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടുത്ത ആഴ്ച്ചകളില്‍ ഗോതമ്പ് സംഭരണ സീസണ്‍ ആരംഭിക്കുകയാണ്. സെന്റര്‍ ഫിക്‌സഡ് മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) ലാണ് സംഭരണം നടത്തുന്നത്.

ഇരുസംസ്ഥാനങ്ങളിലും അരിയും ഗോതമ്പും സംഭരിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടനിലക്കാര്‍ക്കു പണം നല്‍കുകയും അവര്‍ കര്‍ഷകര്‍ക്കു നല്‍കുകയും ചെയ്യുന്ന രീതിയാണു നിലനില്‍ക്കുന്നത്. കര്‍ഷകര്‍ക്കു മേല്‍ കനത്ത സ്വാധീനം ചെലുത്താന്‍ ഇടനിലക്കാര്‍ക്കു കഴിയുന്ന സംവിധാനമാണിത്. മണ്ഡി ഫീസ്, കമ്മിഷന്‍ എന്നീ ഇനങ്ങളില്‍ ഇടനിലക്കാര്‍ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ കാര്യ മന്ത്രാലയം അവതരിപ്പിച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാന- കേന്ദ്ര ഏജന്‍സികള്‍ സംഭരിക്കുന്ന കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കുള്ള വില ഉറപ്പാക്കല്‍ ഓണ്‍ലൈന്‍ പ്രക്രിയ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചതായി വ്യക്തമാക്കി. ഒഡീഷ, ഛത്തീസ്ഗഡ്. മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സമാന രീതി ആവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എന്‍എഫ്‌എസ്‌എ) റേഷന്‍ ഷോപ്പുകളിലൂടെ വില്‍ക്കുന്ന ഗോതമ്ബിന്റെയും അരിയുടെയും കേന്ദ്ര വില്‍പന വില (സിഐപി) ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഇപ്പോള്‍ നിര്‍ദ്ദേശമില്ലെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. റേഷന്‍ ഷോപ്പുകളിലൂടെ ധാന്യങ്ങള്‍ വില്‍ക്കുന്ന നിരക്കാണ് സിഐപി. നിയമപ്രകാരം അരിക്ക് കിലോയ്ക്ക് 3 രൂപയും ഗോതമ്ബിന് കിലോയ്ക്ക് 2 രൂപയും നാടന്‍ ധാന്യങ്ങള്‍ക്ക് കിലോയ്ക്ക് 1 രൂപയും നിശ്ചയിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭക്ഷ്യ സബ്‌സിഡി ഭാരം കുറയ്ക്കുന്നതിന് ഗോതമ്ബിന്റെയും അരിയുടെയും സിഐപി ഉയര്‍ത്തണമെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യവകുപ്പിനായി ആസൂത്രണം ചെയ്യുന്ന വിവിധ പരിഷ്‌കരണ നടപടികളില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ), സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ (സിഡബ്ല്യുസി) എന്നിവയുടെ സ്വത്തുക്കള്‍ ധനസമ്പാദനം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related Articles

Back to top button