KeralaLatest

‘മധുരസ്മൃതി’ നാളെ പ്രകാശനം ചെയ്യും.

“Manju”

ശാന്തിഗിരി :  ഡോ.റ്റി.എസ്. സോമനാഥന്‍ രചിച്ച ‘മധുരസ്മൃതി’   പുസ്തുക പ്രകാശനം നാളെ പൂജിത സമ്മേളനത്തില്‍ വെച്ച് നടക്കും. ഒരു പുരുഷായുസിന്റെ സിംഹ ഭാഗവും ഗുരുശുശ്രൂഷകനായും ഗുരുവിന്റെ സന്തത സഹചാരിയായും ജീവിച്ച ഡോക്ടർ റ്റി .എസ് സോമനാഥൻ പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി 22 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് പൂജിതപീഠം സമ്മേളനത്തിൽ ആന്റോ ആന്റണി എം പി നിർവഹിക്കും . ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ചാരത്ത് നിന്ന്  ഗുരുശൂശ്രൂഷ ചെയ്യുവാൻ ഭാഗ്യം ലഭിച്ച അപൂർവ്വം വ്യക്തികളിലൊരാളാണ് ഡോ റ്റി എസ് സോമനാഥൻ .

1953 ൽ മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ഡോക്ടർ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ സേവനം ചെയ്തിട്ടുണ്ട്. ആശ്രമത്തിന്റെ ആശയ പ്രചരണ രംഗങ്ങളിൽ മുൻനിരക്കാരനായിരുന്ന ഡോക്ടർ 1983 നവംബർ 5 ന് ശാന്തിഗിരി വിശ്വസാംസ്ക്കാരികനവോത്ഥാന കേന്ദ്രം ആരംഭിച്ച സമയം മുതൽ ദീർഘകാലം അതിന്റെ ട്രഷററായിരുന്നു. പേരൂർക്കട ഇ എസ് ഐ ആശുപത്രിയിൽ സൂപ്രണ്ടായിരിക്കെ ഉദ്യോഗത്തിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.

2008 ൽ ആശ്രമത്തിന്റെ ആർട്ട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് നിലവിൽ വന്നതുമുതൽ അതിന്റെ പ്രധാന ഉപദേശകരിലൊരാളായി തുടരുകയാണ്. ആശ്രമം അഡ്വൈസറി കമ്മിറ്റിയിലെ പേട്രൺ (ആർട്സ് & കൾച്ചർ) ആണ് ഡോ.സോമനാഥൻ. ഭാര്യ റിട്ട. ബാങ്കുദ്യോഗസ്ഥയും ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റിയിലെ ചുമതലക്കാരിയുമായ പി.എസ്. രാജലക്ഷ്മി. മക്കൾ : ഡോ. അമൃത എസ് (ശാന്തിഗിരി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ). മഹേഷ് എസ് മരുമക്കൾ: ജയകൃഷ്ണൻ എ.ആർ. ഡോ.രാജിരാജ്. കൊച്ചു മക്കൾ : ഗുരുവേദ, ഗുരുദത്ത്, ഗുരുദാസ്.

Related Articles

Back to top button