India

കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം; സോണിയ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ നിരാശാജനകമായ പ്രകടനത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തോല്‍വിക്ക് കാരണമായ എല്ലാ വശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും സോണിയ പറഞ്ഞു. പാര്‍ട്ടി നടത്തിയ ദയനീയ പ്രകടനം എന്തുകൊണ്ടാണെന്ന് അതാത് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ വിശദീകരിക്കണം. ഗുരുതരമായ തിരിച്ചടികള്‍ ശ്രദ്ധിക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വകീരിക്കുമെന്നും സോണിയ പറഞ്ഞു.

ഇടതുപക്ഷവുമായി സഹകരിച്ച ബംഗാളിലും ഭരണം നേടുമെന്ന് പ്രതിക്ഷിച്ച കേരളത്തിലും വലിയ തിരിച്ചടിയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. ബംഗാളില്‍ ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഇതിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരുത്തി മുന്നോട്ട് പോകണമെന്ന് നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button