KeralaLatestThiruvananthapuram

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ധര്‍മ്മജന്‍

“Manju”

തിരുവനന്തപുരം: സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍ ധര്‍മ്മജന്‍. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനത്തിന് ധര്‍മ്മജന്‍ നടത്തിയത്. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ചര്‍ച്ച സമരം ഒത്തുതീര്‍പ്പാക്കാനായി ഉദ്യോഗസ്ഥതല ചര്‍ച്ച വൈകിട്ട് നടക്കും. എല്‍ജിഎസ്, സിപിഒ ഉദ്യോഗാര്‍ത്ഥികളുമായാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ പങ്കെടുക്കും. എല്‍ജിഎസ്, സിപിഒ വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭഗത്തുനിന്ന് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആരെങ്കിലും ചര്‍ച്ച നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. അതിനാല്‍ തെന്നെ ചര്‍ച്ച നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. സെക്രട്ടറിയേറ്റില്‍ വച്ചാണ് ചര്‍ച്ച നടക്കുക. തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. സമരം തുടങ്ങി 26 ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ചര്‍ച്ചയ്ക്ക് തയ്യറാകുന്നത്.

Related Articles

Back to top button