KeralaLatest

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാര്‍; മുകേഷ്

“Manju”

Image result for പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാര്‍; മുകേഷ്

ശ്രീജ.എസ്

കൊല്ലം: താന്‍ മണ്ഡലത്തിലില്ലെന്ന ആരോപണം ശരിയല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍തയ്യാറെന്നും കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടാണ് താന്‍ മത്സരിക്കും.എം.എല്‍.എ.യെമണ്ഡലത്തില്‍ കാണുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കാരണം ഇതല്ലാതെ മറ്റൊരു ആരോപണം അവര്‍ക്ക് ഉന്നയിക്കാനില്ലെന്നും മുകേഷ് പറയുന്നു.

തന്റെ മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. കിഫ്ബിയില്‍ നിന്നും 1,330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. 45 കോടിരൂപ പെരുമണ്‍ പാലത്തിനായി മാറ്റിവെച്ചു. എം.എല്‍.എ.യെ തിരക്കുന്ന പ്രതിപക്ഷം താന്‍ വീഴ്ച വരുത്തിയ മേഖലയേതെന്ന് ചൂണ്ടിക്കാണിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button