India

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോവിഡ് 19 ന്റെ സമഗ്ര അവലോകനം നടത്തി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 നെതിരെ രാജ്യത്തു നടക്കുന്ന പോരാട്ടത്തിന്റെ തയാറെടുപ്പുകളും ചുമതലകളും സമഗ്രമായി അവലോകനം ചെയ്യുന്നതിന് ഇന്ന് നടന്ന ഉന്നതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര അധ്യക്ഷത വഹിച്ചു. ജില്ലകളിലും സംസ്ഥാനങ്ങളിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതു പഠിക്കുന്നതിലാണ് യോഗം ഊന്നല്‍ കൊടുത്തത്. വാക്‌സിന്‍ വികസനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, അതിന്റെ വിതരണ ക്രമീകരണം എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. കോവിഡിന്റെ വിവിധ വശങ്ങള്‍ നിയന്ത്രിക്കുന്നതിന് ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട ദീര്‍ഘദൂര പ്രവര്‍ത്തന പദ്ധതിയുടെ ആവശ്യകതയും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി.

ഇന്ത്യയിലെ കോവിഡിന്റെ നിലവിലുള്ള അവസ്ഥ, ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന തന്ത്രപ്രധാന ഇടപെടലുകള്‍, ഭാവിയില്‍ അഭിമുഖീകരിക്കേണ്ട വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച് ആരോഗ്യ വകുപ്പു സെക്രട്ടറി യോഗത്തില്‍ അവതരണം നടത്തി. ഓരോ സംസ്ഥാനങ്ങളിലെയും ജാഗ്രത പാലിക്കേണ്ട ജില്ലകളിലെ കോവിഡ് വ്യാപനം, നടത്തിയ പരിശോധനകള്‍, മരണങ്ങള്‍, പോസിറ്റിവ് കേസുകള്‍ എന്നിവയും അവതരണത്തില്‍ എടുത്തു പറഞ്ഞു. വിവിധ തരത്തിലുള്ള പഠന മോഡലുകൾ അടിസ്ഥാനമാക്കി ഭാവിയിൽ ഉണ്ടായേക്കാവുന്ന കോവിഡ് വ്യാപനം സംബന്ധിച്ച് നിതി ആയോഗ് അംഗം വിശദമായ മറ്റൊരു അവതരണം നടത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ, അനുഭവവും അവലോകനവും വഴി കഴിഞ്ഞ ഏതാനും മാസം കൊണ്ട് വികസിപ്പിച്ച് എടുത്തതും, വരും മാസങ്ങളില്‍ പ്രാവര്‍ത്തികമാക്കാനുള്ളതുമായ സമഗ്ര കര്‍മ്മ പദ്ധതിക്കു രൂപം നല്കാന്‍ ചുമതലപ്പെട്ട എല്ലാവര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്കി.

മാസ്‌ക്കിന്റെ ഉപയോഗം, കൈ കഴുകൽ, രണ്ടു മീറ്റര്‍ അകലം പാലിക്കല്‍ എന്നിവ തുടരേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഊന്നി പറഞ്ഞു. പ്രായമായവരുടെ പരിചരണം, ശാരീരിക അകലം, പ്രതിരോധ നടപടികള്‍ എന്നിവ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു. അണ്‍ലോക്ക് കാലഘട്ടം

രോഗ വ്യാപനത്തിനെതിരെയുള്ള ജാഗ്രത കുറയ്ക്കുന്നതിനല്ല എന്ന ബോധ്യം ജനങ്ങളിലേക്കെത്തിക്കാൻ സംഘടിതമായ ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.

Related Articles

Back to top button