IndiaLatest

കോയമ്പത്തൂർ കോവിഡ് മുക്തം

“Manju”

സജിത മനോജ്

കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിൽ കോവിഡ് – 19 ബാധിച്ച് ചികിത്സയിലായിരുന്ന എല്ലാവരും ബുധനാഴ്ച ആശുപത്രി വിട്ടു. പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 146 പേർക്കാണ് കോയമ്പത്തൂരിൽ കൊറോണ ബാധിച്ചിരുന്നത് .

144 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ മരണപ്പെട്ടു .മറ്റൊരാൾ കൊറോണ നെഗറ്റീവ് ആയ ശേഷം മരണപ്പെട്ടു. ഈ റോഡ്, തിരുപ്പൂർ, ശിവഗംഗ എന്നീ ജില്ലകളിലാണ് ഇപ്പോൾ കോവിഡ് 19 രോഗികൾ ആരും ചികിത്സയിൽ ഇല്ലാത്തത്.

തമിഴ്നാട്ടിൽ 509 പേർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്.ഇതിൽ ചെന്നൈയിൽ 380 പേർക്കാണ് ഉള്ളത്.കരൂർ ,മധുര എന്നിവിടങ്ങളിൽ രണ്ടു പേർക്ക് പുതുതായി സ്ഥിരീകരിച്ചു

Related Articles

Back to top button