IndiaKeralaLatest

കര്‍ഷക സമരം; ജീവനഷ്ടം ഇതുവരെ 248

“Manju”

Image result for കര്‍ഷക സമരം

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനതെിരെ ദില്ലി അതിര്‍ത്തികളില്‍ സമരം ശക്തമാകുകയാണ്. ഇനിയും ശമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനിടെ, ഞെട്ടിപ്പിക്കുന്ന ഒരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തിനിടെ 248 കര്‍ഷകരാണ് മരണപ്പെട്ടതെന്ന കണക്കാണ് സംയുക്ത് കിസാന്‍ മോര്‍ച്ച പുറത്തുവിട്ടിരിക്കുന്നത്. 87 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും കര്‍ഷകര്‍ സമരമുഖത്ത് നിന്ന് മരണപ്പെട്ടത്.

Image result for കര്‍ഷക സമരം; ജീവനഷ്ടം ഇതുവരെ 248

ഇവരില്‍ 202 പേര്‍ പഞ്ചാബില്‍ നിന്നും 36 പേര്‍ ഹരിയാനയില്‍ നിന്നും. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളില്‍ നിന്ന് ഓരോ കര്‍ഷകര്‍ വീതമാണ് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പേരും മരണപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്. ശൈത്യകാല രോഗങ്ങളെ തുടര്‍ന്നുള്ളതും മരണകാരണമാണ്. 2020 നവംബര്‍ 26 മുതല്‍ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരമാണിത്.

Image result for കര്‍ഷക സമരം

Related Articles

Back to top button