IndiaKeralaLatest

കല്ല്യാണത്തിന് തന്തൂരി റൊട്ടി തയ്യാര്‍ ‍; തുപ്പല്‍ പുരട്ടിയത്

“Manju”

മീററ്റ്: വിവാഹ വേളകള്‍ ഭക്ഷണ വൈവിധ്യങ്ങള്‍ കൊണ്ട് വിഭവ സമൃദ്ധമായിരിക്കും. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു വിവാഹ വിരുന്നില്‍ തന്തൂരി റൊട്ടി ഉണ്ടാക്കി നല്‍കുന്ന പാചകക്കാരന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിവാഹ സ്ഥലത്തുവച്ചുതന്നെ റൊട്ടി ഉണ്ടാക്കുകയാണ് ഈ കുക്ക്. തന്തൂരി അടുപ്പിലേക്ക് റൊട്ടി വയ്ക്കും മുന്‍പ് അതില്‍ തുപ്പുകയാണ് കുക്ക്.

ഫെബ്രുവരി 16ന് മീറ്റിലെ അറോമ ഗാര്‍ഡനിലാണ് വിഭവ സമൃദ്ധമായ വിരുന്ന് നല്‍കിയത്. വിവാഹ വിരുന്നില്‍ പങ്കെടുത്ത അതിഥികളില്‍ ആരോ ആണ് രഹസ്യമായി ഈ വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്ത പലരും പരാതിയുമായി പോലീസിനെ സമീപിച്ചു. കോവിഡ് സമയത്ത് പോലും വൃത്തിഹീനമായി ഭക്ഷണം പാചകം ചെയ്ത പാചകക്കാരനെതിരെ കര്‍ശന നടപടി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഇതോടെ തന്തൂരി റൊട്ടിയുണ്ടാക്കിയ നൗഹാദ് എന്ന സൊഹൈല്‍ പിടിയിലായി. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 268,269, 188 വകുപ്പുകള്‍ പ്രകാരവും പകര്‍ച്ചവ്യാധി തടയുന്ന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button