KeralaLatest

ഐ പി എല്‍ മിനി ലേലം ;നാളെ കൊച്ചിയിൽ

“Manju”

ഇന്ത്യൻ പ്രീമിയർ ലീഗ് മിനി ലേലം ഡിസംബർ 23ന് കൊച്ചിയിൽ നടക്കും. ആദ്യമായാണ് കൊച്ചിയിൽ ഐ പി എൽ താരലേലം നടക്കുന്നത്. മുൻ ലേലത്തിൽ തുകയിൽ നിന്ന് മിച്ചം വന്ന പണത്തിന് പുറമേ, ഓരോ ടീമിനും ഈ വർഷം 5 കോടി രൂപ അധികം ചെലവഴിക്കാൻ അനുമതി ഉണ്ടായിരിക്കും. ടീമുകൾക്ക് ചിലവഴിക്കാവുന്ന മൊത്തം തുക 94 മുതൽ 95 കോടി രൂപ വരെയായിരിക്കും.

ലേലം നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന വേദി ഇസ്താംബൂൾ ആയിരുന്നു. . എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം വേദി മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ലേലത്തിന് ശേഷം, പഞ്ചാബ് കിംഗ്‌സിനാണ് ഏറ്റവും വലിയ പേഴ്‌സ് തുക അവശേഷിക്കുന്നത് (3.45 കോടി രൂപ). മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കാണ് ഏറ്റവും കുറഞ്ഞ പേഴ്‌സ് തുക കയ്യിലുള്ളത്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെഗാ ലേലത്തിൽ അവരുടെ മുഴുവൻ തുകയും ചിലവഴിച്ചിരുന്നു.

നവംബർ 15-നകം തന്നെ ഫ്രാഞ്ചൈസികൾ താരങ്ങളുടെ നിലനിർത്തൽ പട്ടിക സമർപ്പിക്കും. ഡിസംബർ ആദ്യവാരത്തോടെ ഐപിഎൽ ഗവേണിംഗ് കൗൺസിൽ അവസാന പ്ലെയർ പൂൾ പ്രഖ്യാപിക്കും. കഴിഞ്ഞ മെഗാ ലേലത്തിൽ 107 ക്യാപ്ഡ് കളിക്കാരും 97 അൺക്യാപ്ഡ് കളിക്കാരുമാണ് വിറ്റുപോയത്. ആകെ 551.7 കോടി രൂപയാണ് വിവിധ ടീമുകൾ ചെലവഴിച്ചത്. 137 ഇന്ത്യൻ താരങ്ങളും 67 വിദേശ താരങ്ങളും ആണ് അന്ന് വിറ്റു പോയത്.

 

 

Related Articles

Back to top button