IndiaKeralaLatest

വിജയ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍

“Manju”

കാസര്‍കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ പര്യടനം ഇന്ന് ആരംഭിക്കും. കാസര്‍കോട് നിന്നും രാവിലെ പുറപ്പെടുന്ന യാത്രയ്ക്ക് കണ്ണൂര്‍ കാലിക്കടവില്‍ സ്വീകരണം നല്‍കും. കണ്ണൂര്‍ നഗരത്തിലാണ് ആദ്യ ദിന യാത്ര സമാപിക്കുക.

കാസര്‍ഗോഡ് ജില്ലയില്‍ ഉദ്ഘാടന വേദിയില്‍ മാത്രമാണ് പൊതുസമ്മേളനം ഉണ്ടായിരുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ പൊതുയോഗങ്ങളോ, സ്വീകരണ പരിപാടികളോ ഇല്ല. അതേസമയം, ഓരോ സ്വീകരണ കേന്ദ്രത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. കെ സുരേന്ദ്രനൊപ്പം എന്‍ഡിഎ സംസ്ഥാന നേതാക്കളും യാത്രയുടെ ഭാഗമാവും. ഇന്നലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ യാത്ര ഉദ്ഘാടനം ചെയ്തത്.

Related Articles

Back to top button