KeralaLatestThiruvananthapuram

യു.ഡി.എഫിലേക്കില്ല: കെ.ബി. ഗണേഷ്‌ കുമാര്‍

“Manju”

കൊല്ലം: ഒരിക്കലും യു.ഡി.എഫിലേക്കില്ലെന്നും എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുമെന്നും കേരളാ കോണ്‍ഗ്രസ്‌ (ബി) വൈസ്‌ ചെയര്‍മാന്‍ കെ.ബി. ഗണേഷ്‌കുമാര്‍. യു.ഡി.എഫിലേക്ക്‌ മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ കൊല്ലം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച സംവാദത്തിലാണ്‌ അദ്ദേഹം നിലപാട്‌ വ്യക്‌തമാക്കിയത്‌.
ചെയ്യാത്ത കുറ്റം ആരോപിച്ച്‌ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്‌ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്‌. പല വിമര്‍ശനങ്ങളും സ്വകാര്യ ജീവിതത്തില്‍ വേദനയുണ്ടാക്കുന്നതാണ്‌. ആക്രമിച്ച്‌ കീഴ്‌പ്പെടുത്താനുള്ള ഇരയല്ല താന്‍. എന്നില്‍ ഔഷധ മൂല്യമില്ല. രസായനത്തിന്‌ തന്നെ ഉപയോഗിക്കരുത്‌.
എനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്ക്‌ മികച്ച റേറ്റിങ്‌ ഉണ്ടെന്നാണ്‌ പറയുന്നത്‌. എന്നെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കുള്ള ആകാംക്ഷയാണ്‌ അതിന്‌ കാരണം. ശരണ്യ മനോജ്‌ ബന്ധുവല്ല. 2001 മുതല്‍ ഇയാള്‍ പാര്‍ട്ടിയില്‍ ഇല്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായിരുന്ന പ്രദീപ്‌ കോട്ടാത്തല തന്റെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്തിനൊപ്പം കൊട്ടാരക്കര മണ്ഡലവും വേണമെന്ന്‌ എല്‍.ഡി.എഫ്‌. നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായെന്ന വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button