IndiaLatest

ക്വാറിയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌ ആറ് മരണം

“Manju”

കര്‍ണാടകയിലെ ചിക്കബല്ലപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്  ആറുപേര്‍ മരിച്ചു | siraj daily - latest news, breaking news, malayalm news,  kerala, india, national ...

ശ്രീജ.എസ്

കര്‍ണാടകയിലെ ക്വാറിയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌ ആറ് മരണം. ജലാറ്റിന്‍ സ്റ്റിക്കുകള്‍ ലോറിയിലേക്ക് മാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസ് റെയ്ഡ് ഭയന്നാണ് ക്വാറിയില്‍നിന്ന് ഇവ മാറ്റാന്‍ ശ്രമിച്ചത്. ക്വാറിയിലെ തൊഴിലാളികളായ ഗംഗാധര്‍ ബാബു, അഭിലാഷ് നായക്, മുരളീകൃഷ്ണ, നേപ്പാള്‍ സ്വദേശി മഹേഷ് സിങ് ബോറ, ക്വാറിയുടെ മാനേജര്‍ ഉമാകാന്ത്, സൂപ്പര്‍വൈസര്‍ രാമു എന്നിവരാണ് മരിച്ചത്. ലോറിയുടെ ഡ്രൈവര്‍ മുഹമ്മദ് റിയാസ് അന്‍സാരിക്ക് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ചിക്കബല്ലാപൂര്‍ എം.എല്‍.എയും സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ. സുധാകര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടകരമായ രീതിയില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ ശേഖരിച്ച ക്വാറി ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

Related Articles

Back to top button