IndiaLatest

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി‍ നരേന്ദ്ര മോദി സ്റ്റേഡിയം

“Manju”

സർദാർ പട്ടേലിനെ വെട്ടി; ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്  നരേന്ദ്രമോദിയുടെ പേര് - NEWS 360 - NATIONAL | Kerala Kaumudi Online

ശ്രീജ.എസ്

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തു. അതേസമയം ഇന്ത്യ, ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പുതുതായി നവീകരിച്ച സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിലായിരുന്നു മോട്ടേര സ്റ്റേഡിയത്തിന്റെ പുനര്‍നാമകരണം നടന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയം ബുധനാഴ്ച ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ആതിഥേയത്വം വഹിക്കും. ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. നഗരത്തിലെ ആസൂത്രിതമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്പോര്‍ട്സ് എന്‍ക്ലേവിന്റെ ഭാഗമായാണ് സ്റ്റേഡിയം.

Related Articles

Back to top button