Uncategorized

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; നാലു ഭീകരരെ സൈന്യം വധിച്ചു

“Manju”

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ അനന്തനാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സൈന്യം വധിച്ചു. ശ്രീഗുഫ്വാര മേഖലയിലെ ഷാഗുൽ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. പോലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിലാണ് ഭീകരരെ വകവരുത്തിയത്.

വധിച്ച ഭീകരരരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ പ്രദേശം പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രദേശത്ത് കൂടുതൽ ഭീകരരുണ്ടോയെന്ന് കണ്ടെത്താനായി പരിശോധന പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. നിരവധി ആയുധശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും മേഖലയിൽ നിന്നും പിടിച്ചെടുത്തു.

രാജ്യത്തേക്ക് നുഴഞ്ഞു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഭീകരർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് ഇന്ത്യൻ സൈന്യം സ്വീകരിക്കുന്നത്. നിയന്ത്രണ രേഖയിൽ ഉൾപ്പെടെ കശ്മീരിന്റെ വിവിധ മേഖലകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്.

Related Articles

Back to top button