IndiaLatest

ബിഎസ്‌എഫ് സീമ ഭവാനി ശൗര്യ യാത്ര കന്യാകുമാരിയിലെത്തി

“Manju”

റോയല്‍ എന്‍ഫീല്‍ഡുമായി ചേര്‍ന്ന് ബിഎസ്‌എഫ് സംഘടിപ്പിച്ച ബിഎസ്‌എഫ് സീമ ഭവാനി ശൗര്യ യാത്രയായ ‘എംപവര്‍മെന്റ് റൈഡ് 2022’ കന്യാകുമാരിയിലെത്തി. മുഖ്യാതിഥി ബിഎസ്‌എഫ് ഡിഐജി ബേബി ജോസഫിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ സ്വീകരണം നല്‍കി.

ബിഎസ്‌എഫ് ഇന്‍സ്പെക്ടര്‍ ഹിമന്‍ഷു സിരോയിയുടെ നേതൃത്വത്തില്‍ ബിഎസ്‌എഫ് സീമ ഭവാനി ഓള്‍ വിമന്‍ ഡെയര്‍ഡെവിള്‍ മോട്ടോര്‍സൈക്കിള്‍ ടീമിലെ 36 അംഗങ്ങള്‍ ഉള്‍പ്പെട്ട ടീം രാജ്യത്തെ പ്രമുഖ നഗരങ്ങളടക്കം 5000ത്തിലധികം കിലോമീറ്റര്‍ പിന്നിട്ടാണ് കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നത്. വനിതാശാക്തീകരണം എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹി ഇന്ത്യാ ഗേറ്റില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.

Related Articles

Back to top button