InternationalLatest

കാബൂളില്‍ വെടിവെയ്പ്പും സ്‌ഫോടനവും

“Manju”

കാബൂളിലെ സൈനിക ആശുപത്രിയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. ആദ്യം വെടിയൊച്ച കേട്ടെന്നും പിന്നാലെ സ്‌ഫോടനമുണ്ടാകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവത്തിൽ 15 പേരോളം കൊല്ലപ്പെട്ടതായും 34 പേർക്ക്‌ പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്‌.
കാബൂളിലെ സർദാർ മുഹമ്മദ്‌ ദാവൂദ്‌ ഖാൻ സൈനിക ആശുപത്രിയ്‌ക്ക്‌ മൂന്നിലാണ്‌ സ്‌ഫോടനങ്ങളുണ്ടായത്‌. സ്‌ഫോടനത്തിന്‌ ശേഷം സംഭവ സ്ഥലത്തുനിന്ന്‌ വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച്‌ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.
സ്‌ഫോടനം നടന്നതായി പറയപ്പെടുന്ന മേഖലയില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതിന്റെ ചിത്രങ്ങള്‍ പ്രദേശവാസികള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് താലിബാനില്‍ നിന്നും പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button