IndiaInternational

ഇന്ത്യാ-പാക് വെടിനിർത്തൽ കരാർ: ആശംസയോടെ അമേരിക്കയും

“Manju”

വാഷിംഗ്ടൺ: നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപനവുമായി ഇന്ത്യയും പാകിസ്താനും രംഗത്തെത്തിയതിനെ അനുമോദിച്ച് അമേരിക്ക. മേഖലയിലെ ഏറ്റവും സന്തോഷകരമായ അന്തരീക്ഷമാണ് ഇതിലൂടെ സംജാതമാവുകയെന്നും നിയന്ത്രണ രേഖയിലെ മാറ്റം സമാധാനവും സ്ഥിരതയും ഉണ്ടാക്കട്ടെയെന്നും യു.എസ്.സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പറഞ്ഞു.

ഇരുരാജ്യങ്ങളുടേയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാരാണ് വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചത്. ഒപ്പം അതിർത്തിയിലെ സംഘാർഷാവസ്ഥ ലഘൂകരിക്കാൻ നിരീക്ഷണവും ശക്തമാക്കാൻ തീരുമാനിച്ചു. ഇന്ത്യ-പാക് അതിർത്തിയിലെ പരസ്പ്പര ധാരണയെ വൈറ്റ് ഹൗസ് വക്താവ് ജെൻ സാകിയും അനുമോദിച്ചു. ഇന്ത്യാ-പാക് സൈനിക ഉദ്യോഗസ്ഥർ സംയുക്തപ്രസ്താവനയിലൂടെയാണ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്. തുടർന്ന് ഇന്ന് രാവിലെ ഇരുരാജ്യങ്ങളും അതിർത്തിയിലെ എല്ലാ വിഷയങ്ങളും ഉടൻ അറിയിക്കാനായി ഹോട്ട്‌ലൈൻ സംവിധാനം ഒരുക്കിയതായും അറിയിച്ചു. ഇന്ത്യാ-പാകിസ്താൻ അതിർത്തി മേഖലയിലെ സുപ്രധാന തീരുമാനം വിദേശകാര്യവകുപ്പ് വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് അറിയിച്ചത്.

ഇന്ത്യക്കെതിരെ അതിർത്തിയിൽ പാകിസ്താനും ചൈനയും നടത്തുന്ന എല്ലാനീക്കങ്ങളും നിരീക്ഷിക്കുന്നത് അമേരിക്കയാണ്. ചൈനയുടെ ലഡാക് കടന്നുകയറ്റ ശ്രമത്തിനിടെ പാകിസ്താന്റെ ഭീകരരുടെ നീക്കം ജമ്മുകശ്മീർ അതിർത്തിയിലുണ്ടാകാനുള്ള സാദ്ധ്യത അമേരിക്ക കണക്കുകൂട്ടിയിരുന്നു. ഇന്ത്യക്കെതിരായ നീക്കങ്ങൾക്കെതിരെ പാകിസ്താന് അമേരിക്ക ശക്തമായ താക്കീതും നൽകിയിരുന്നു. അഫ്ഗാൻ വിഷയത്തിലും ചൈനക്കെതിരെ പെസഫിക്കിലും അമേരിക്ക ഏറ്റവുമധികം വിശ്വാസമർപ്പിക്കുന്നത് ഇന്ത്യയുടെ ഭരണകൂടത്തെയാണ്. അതിനാൽ തന്നെ ഇന്ത്യാ-പാക് ബന്ധം വഷളാകാതിരിക്കാനാണ് അമേരിക്ക ശ്രദ്ധിക്കുന്നത്. ഇതിനിടെ പാകിസ്താന്റെ ഭീകരാനുകൂല നിലപാടും അഫ്ഗാനിലെ ഭീകരപ്രവർത്തനവും അമേരിക്കയുടെ ശത്രുത ഇമ്രാൻഖാൻ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ഡാനിയൽ പേളെന്ന മാദ്ധ്യമപ്രവർത്തകനെ തലയറുത്തുകൊന്ന ഭീകരരെ വെറുതെവിട്ട പാക് നടപടിക്കെതിരായ അമേരിക്കയുടെ രോഷം തണുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button