IndiaLatest

ഐഎസ്‌എല്ലില്‍ എഫ് സി ഗോവ ഇന്ന് മുംബൈ സിറ്റിയെ നേരിടും

“Manju”

 

ശ്രീജ.എസ്

ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എഫ് സി ഗോവ ഇന്ന് മുംബൈ സിറ്റിയെ നേരിടും. ഈ സീസണിലെസെമി പോരാട്ടത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ന് രാത്രി 7:30ന് ആണ് പോരാട്ടം. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈ ഈ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിയത്. നാല് കളികള്‍ മാത്രമാണ് അവര്‍ തോറ്റത്. ഗോവ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. മൂന്ന് കളികള്‍ മാത്രമാണ് അവര്‍ ഈ സീസണില്‍ തോറ്റത്.

വിജയ സാധ്യത കൂടുതല്‍ മുംബൈക്കാണെങ്കിലും കഴിഞ്ഞ 13 കളികളില്‍ തോല്‍വി അറിയാതെ വന്ന ഗോവ മികച്ച പ്രകടനം ആണ് നടത്തുന്നത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ തീ പറക്കും എന്നതില്‍ സംശയമില്ല. നിലവില്‍ 20 മത്സരങ്ങളില്‍ നിന്ന് 12 ജയവും നാല് സമനിലയും ഉള്ള മുംബൈക്ക് 40 പോയിന്റ് ആണ് ഉള്ളത്. ഏഴ് ജയവും പത്ത് സമനിലയും ഉള്ള ഗോവയ്ക്ക് 31 പോയിന്റ് ആണ് ഉള്ളത്.

Related Articles

Back to top button