KeralaLatest

കെഎസ്‌ആര്‍ടിസിയില്‍ ഇനി വൈഫെയും

“Manju”

KSRTC to introduce modern buses with wifi for long journey: കെഎസ്ആര്‍ടിസിയില്‍  ഇനി വൈഫെയും; അത്യാധുനിക ശ്രേണിയിലുള്ള 100 ബസുകള്‍ പുറത്തിറക്കും
തിരുവനന്തപുരം: ദീര്‍ഘ ദൂരയാത്രക്ക് അനുയോജ്യമായ അത്യാധുനിക ശ്രേണിയില്‍ ഉള്ള 100 പുതിയ ബസുകള്‍ പുറത്തിറക്കാന്‍ കെഎസ്‌ആര്‍ടിസി ഒരുങ്ങുന്നു. സ്ലീപ്പര്‍, സെമി സ്ലീപ്പര്‍, എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എസി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്സ് ബസുകളാണ് എത്തുന്നത്. കേരള പിറവി ദിനത്തില്‍ ആദ്യ ഘട്ടത്തിലുള്ള ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്‌ആര്‍ടിസിയും ശ്രമം. 2022 ഫെബ്രുവരിയോടെയാകും മുഴുവന്‍ ബസുകളും നിരത്തിലെത്തുക.
എട്ട് സ്ലീപ്പര്‍ , 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എസി ബസുകളാണ് കെഎസ്‌ആര്‍ടിസി വാങ്ങുന്നത്. കേരളത്തിന് സ്ലീപ്പര്‍ ബസുകള്‍ ഇല്ലായിരുന്ന പോരായ്മയാണ് പുതിയ ബസുകള്‍ വരുന്നതോടെ ഇല്ലാതാകുന്നത്. കെഎസ്‌ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.64 കോടി രൂപ ഉപയോ​ഗിച്ചാണ് ബസുകള്‍ പുറത്തിറക്കുന്നത്.
വോള്‍വോ കമ്പനിയില്‍ നിന്നാണ് സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെന്ററില്‍ ബസ് ഒന്നിന് 1.38 കോടി രൂപ എന്ന നിരക്കില്‍ ആകെ 11.08 കോടി രൂപ ഉപയോ​ഗിച്ചാണ് എട്ട് ബസുകള്‍ വാങ്ങുന്നത്. സെമി സ്ലീപ്പര്‍ വിഭാ​ഗത്തില്‍ ലൈലാന്റില്‍ നിന്ന് ഒന്നിന് 47.12 ലക്ഷം രൂപ നിരക്കില്‍ 9.42 കോടി രൂപയ്ക്ക്‌ 20 എസി സീറ്റര്‍ ബസുകളും വാങ്ങാനാണ് തീരുമാനം. എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എസി വിഭാ​ഗത്തില്‍ അശോക്‌ ലൈലാന്റില്‍ നിന്ന് ബസ് ഒന്നിന് 33.78 ലക്ഷം രൂപ മുടക്കി 24.32 കോടി രൂപക്ക് 72 ബസുകളാണ് വാങ്ങുന്നത്.
വോള്‍വോ ബസുകള്‍ ബോഡി സഹിതം കമ്പനി നിര്‍മ്മിച്ച്‌ നല്‍കും. ലൈലാന്റ് കമ്പനിയുടെ ഉത്തരവാദിത്തതില്‍ പുറമെ കൊടുത്താണ് ബസ് ബോഡി നിര്‍മ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകള്‍ വാ​ഗ്ദാനം ചെയ്യുന്നത്. മികച്ച യാത്രാ സൗകര്യത്തോടൊപ്പം, മൊബൈല്‍ ചാര്‍ജിം​ഗ് പോയിന്റ്, കൂടുതല്‍ ല​ഗേജ് സ്പെയ്സ്, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്.

Related Articles

Back to top button