KeralaLatest

ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥി

ശ്രീജ.എസ്

തിരുവനന്തപുരം : സി പി ഐ നേതാവ് ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിനോയ് വിശ്വത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനുമായി ഇടപഴകിയവരെല്ലാം കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

എല്‍ ഡി എഫിന്റെ തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയുടെ ക്യാപ്‌റ്റനായിരുന്നു ബിനോയ് വിശ്വം. ഇന്നലെ വൈകിട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. സമാപന ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‌തത്. സമാപന സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ഉള്‍പ്പടയെുളള നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്.

Related Articles

Back to top button